മഴയുണ്ടെങ്കിൽ സ്കൂളുകൾക്ക് അവധി തലേ ദിവസം പ്രഖ്യാപിക്കണം, കുട്ടിക​ളെ പ്രയാസത്തിലാക്കരുതെന്ന് മന്ത്രി

news image
Jul 4, 2023, 8:47 am GMT+0000 payyolionline.in

തിരുവനന്തപുരം: മഴയുണ്ടെങ്കിൽ സ്കൂളുകൾക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയതായി മന്ത്രി വി. ശിവൻ കുട്ടി. രാവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് പ്രയാസത്തിലാകും. രാവിലെ കുട്ടികൾ ഇറങ്ങി കഴിയും. മഴ പ്രയാസം സൃഷ്ടിക്കുമെന്ന് ഉറപ്പാണെങ്കിൽ നേരത്തെ അവധി പ്രഖ്യാപിക്കണം മന്ത്രി പറഞ്ഞു.

മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂളുകളിലെ അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റിയിരുന്നു. എന്നാൽ, ഇന്നലെ കാസർകോട്ടെ സ്കൂളിൽ കടപുഴകിയ മരം അപകടമായ അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിലല്ലായിരുന്നു. മരിച്ച കുട്ടിയടക്കം പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സർക്കാർ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. എറണാകുളം, കാസർകോട്, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും ചില കലക്ടർമാർ അതത് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഇത്, കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്നും വലിയ വിമർശനമാണ് ഏറ്റുവാങ്ങിയത്. ഈ സാഹചര്യത്തിലാണ് മന്ത്രി ഇത്തവണ കലക്ടർമാർക്ക് കൃത്യമാ നിർദേശം നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe