പേരാമ്പ്ര കുന്നരംവെള്ളിയിൽ വനിതാ ലീഗ് ഉന്നതവിജയികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു

news image
Jun 18, 2023, 11:27 am GMT+0000 payyolionline.in

 

പേരാമ്പ്ര: കുന്നരംവെള്ളി വനിതാ ലീഗ് കമ്മറ്റി എസ്‌.എസ്‌.എൽ.സി പ്ലസ്ടു ഉന്നതവിജയികൾക്കും, എം.ബി.ബി.ബി.എസ് പാസ്സായ ഫസീഹക്കും, എസ്‌. ഐ സെലക്ഷൻ കിട്ടിയ ഷാരോണിനും,  കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി അഡ്മിഷൻ നേടിയ ബാസിം ബഷീറിനും ഉപഹാരം നൽകിഅനുമോദിച്ചു .
മുസ്‌ലിംലീഗ് ജില്ലാസെക്രട്ടറി സി പി.എഅസീസ് ഉദ്ഘാടനം ചെയ്തു.

വനിതാ ലീഗ്കുന്നരം വെള്ളി അനുമോദന സദസ്സ് ജില്ലാ സെക്രട്ടരി സി.പി എ അസീസ്ഉൽഘാടനം ചെയ്യുന്നു


സി.കെഷമീമ അദ്ധ്യക്ഷത വഹിച്ചു. കെ.അബ്ദുല്‍ മജീദ്, വി.കെ ഇസ്മായിൽ , വി.കെ റുബീനജലീൽ, ബഷീർ കേളോത്ത്‌ , റസാഖ്, ജിഷി , കെ കെ ഷംന, സജ്‌ന പാലോളി ,ബുഷറ കുന്നരംവെള്ളി‌ , റീജത്ത്‌, കെ.സാഹിദ സംസാരിച്ചു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe