പയ്യോളി : ദേശീയപാതയിൽ പെരുമാൾപുരത്ത് പൊടിശല്യം രൂക്ഷമാകുന്നു. പെരുമാൾപുരത്ത് ദേശീയപാതയിൽ നിന്ന് സർവീസ് റോഡിൽ കയറുന്ന ഭാഗത്തും പയ്യോളി ഭാഗത്ത് നിന്ന് സർവീസ് റോഡിൽ നിന്ന് ദേശീയ പാതയലേക്ക് കയറുന്ന ഭാഗത്തുമാണ് പൊടിശല്യം രൂക്ഷമാകുന്നത്.
ഇത് ഏദേശം 200 മീറ്ററോളം വ്യാപിക്കും. സ്കൂൾ കുട്ടികൾ രാവിലെയും വൈകിട്ടും പൊടിയിൽ മുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. കൂടാതെ പതയോരത്തെ വീടുകൾ, ആശുപത്രിയിൽ പോകുന്ന രോഗികൾ പൊടിശല്യത്തിൽ നിന്ന് രക്ഷനേടാൻ പ്രയാസപെടുകയാണ്.
റോഡ് ടാർ ചെയ്താൽ ഇതിനു പരിഹാരമാകും. അടിയന്തമായി ആരോഗ്യ വകുപ്പും ഹൈവേ അതോറിറ്റിയും ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. യോഗത്തിൽ കെ രവീന്ദ്രൻ അമ്പാടി, പി ടി ബിജുകുമാർ,സി.പി നജുമുദീൻ ,വി.എം നാരായണൻ തുടങ്ങിയവർ സംസാരിച്ചു.