പൂക്കാട് കലാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു

news image
Sep 1, 2023, 2:28 pm GMT+0000 payyolionline.in
കൊയിലാണ്ടി:  മലബാറിലെ പ്രധാന കലാ സാംസ്കാരിക സ്ഥാപനമായ പൂക്കാട് കലാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും കേരളത്തിന്റെ കലാസാംസ്കാരിക ചരിത്രത്തിലും അഭിമാനകരമായ സ്ഥാനം  അടയാളപ്പെടുത്തിയ ചേമഞ്ചേരിയുടെ മണ്ണിൽ കലാലയം എന്നും ശോഭിച്ചു നിൽക്കുന്നുണ്ടെന്നും വ്യത്യസ്ത വീക്ഷണകോണിൽ നിന്നും ലോകത്തെ കാണാൻ കല ഒരു വ്യക്തിയെ സഹായിക്കുമെന്നും  മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ  പറഞ്ഞു. സംഗീതജ്ഞൻ വി.ടി.മുരളി അധ്യക്ഷത വഹിച്ചു. തുടർന്ന് ഒരു വർഷം നീണ്ടു നിൽക്കുന്ന
കലോത്സവങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചത് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ്.

സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു

ലോഗോ പ്രകാശനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജും ജൂബിലി മുദ്രാഗാന പ്രകാശനം  പ്രേംകുമാർ വടകരയും നിർവ്വഹിച്ചു. ശിവദാസ് ചേമഞ്ചേരിയും  കെ.ടി. ശ്രീനിവാസനും ഏറ്റുവാങ്ങി. നാട്യാചാര്യൻ
രാജരത്നം പിള്ള എൻറോൾമെൻറ് എം. ആര്യാകൃഷ്ണക്ക് പി.ജി.ജനാർദ്ദനൻ സമർപ്പിച്ചു.
കലാലയം വിശിഷ്ടാംഗത്വം  കലാലയം പ്രസിഡണ്ട് യു.കെ രാഘവൻ സമർപ്പണം ചെയ്തു.  വിജയികൾക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ സമ്മാനദാനം  നടത്തി. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ, ചലച്ചിത്ര താരം അതുല്യ ആഷാഢം, കെ.കെ.ശങ്കരൻ, സുധ തടവൻകയ്യിൽ, ശിവദാസ് കരോളി, കെ.ശ്രീനിവാസൻ, സുനിൽ തിരുവങ്ങൂർ, സജിത്ത് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe