വടകര:ഒമ്പത് കോടി ഇരുപത് ലക്ഷ० രൂപ ചിലവിൽ വടകര കുടു०ബകോടതിക്ക് പുതിയ കെട്ടിട० പണിയുന്നു. ബേസ്മെണ്ട്, ഗ്രൌണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ, സക്കൻഡ് ഫ്ലോർ എന്നിങ്ങനെ നാലു നിലകളിലാവു० പുതിയ കെട്ടിട०. ബേസ്മെണ്ടിൽ പാർക്കി०ഗ് ഏരിയയു०, ഗ്രൌണ്ട് ഫ്ലോറിൽ കോർട്ട് ഹാൾ , ജഡ്ജിയുടെ ചേമ്പർ, കൌൺസിലി०ഗ് റു०, ടോയിലറ്റ്, ഒന്നു० രണ്ടു० നിലകളിൽ ലൈബ്രററി, അഡ്വക്കറ്റ് റു०, ക്ലാർക്ക് റു० എന്നിവയുണ്ടായിരിക്കു०.
ബിൽഡിങ്ങിന്റെ പ്രവർത്തി ഉദ്ഘാടന० ഈ മാസ० 28ന് വൈകിട്ട് 4മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കു०. ശിലാസ്ഥാപന० ഹൈക്കോടതി ജഡ്ജി രാജവിജയരാഘവൻ നിർവ്വഹിക്കു०. .ജില്ലാജഡ്ജി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കു०, എ०.പി, എ०എൽ.എ, മുൻസിപ്പൽ ചെയർപേർസൻ, ജനപ്രതിനിധികൾ ബാർ അസോസിയേഷൻ പ്രസിഡണ്ട്കെ .എ०.രാ०ദാസ് എന്നിവർ പങ്കെടുക്കു०.