നന്തിയിൽ ഗുഡ്സ് ഓട്ടോയിൽ നിന്നും ബാറ്ററി മോഷണം; രണ്ടു യുവാക്കൾ അറസ്റ്റിൽ

news image
Sep 16, 2023, 12:15 pm GMT+0000 payyolionline.in

കൊയിലാണ്ടി: നന്തിയിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കളെ തന്ത്രപരമായി കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മേലൂർ കളരിക്കണ്ടി കെ ആഷിഫ് ( 25), മേലുർ മാവിളിച്ചിക്കണ്ടി എസ്.എസ്. സൂര്യൻ (23) എന്നിവരെയാണ് കൊയിലാണ്ടി എസ് ഐ.അനീഷും സംഘവും അറസ്റ്റ് ചെയ്തത്.

ഇതിൽ സൂര്യൻ  ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതിയായിരുന്നു. മോഷ്ടിച്ച ബാറ്ററി നന്തിയിലെ ബാറ്ററി കടയിൽ നിന്നും പോലിസ് അന്വേഷണത്തിനിടയിൽ  പിടിച്ചെടുത്തു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ.രമേശൻ, എസ്.സി.പി. ഒ.സതീശൻ തുടങ്ങിയവരാണുണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe