പയ്യോളി: ഗുഡ്സ് ട്രാൻസ്പോർട് വർക്കേഴ്സ് യൂണിയൻ(സിഐടിയു) കൊയിലാ ണ്ടി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ തിക്കോടി എഫ്സിഐക്ക് മുന്നിൽ ധർണ നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ എം രാമകൃഷ്ണൻ അധ്യക്ഷനായി. തൊഴിലാളി ദ്രോഹ നടപടികളിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയുക, തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് ധർണ നടത്തിയത്.
എഫ്സിഐവർ ക്കേഴ്സ്അസോസിയേഷൻ (സിഐടിയു) സംസ്ഥാനകമ്മിറ്റി അംഗം പി ജനാർദ്ധനൻ, കെ കെ കൃഷ്ണൻ, സത്യൻ കരുവന്നൂർ, പി കെ രജീഷ് എന്നിവർ സംസാരിച്ചു.
പടം: ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ(സിഐടിയു) തിക്കോടി എഫ്സിഐക്ക് മുൻപിൽ സംഘടിപ്പിച്ച ധർണ സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്യുന്നു