തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് കല്ലകം ബീച്ചിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി കല്ലകം ബീച്ചിൽ വിപുലമായ യോഗം ചേർന്നു. രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പ്രദേശവാസികൾ, കോസ്റ്റൽ പോലീസ്, ഹെൽത് ഇൻസ്പെക്ടർ, റസിഡന്റ് സ് അസോസിയേഷൻ, മത്സ്യ തൊഴിലാളികൾ, കുടുംബശ്രീ, തൊഴിലുറപ്പ് മേറ്റുകൾ, ഹരിത കർമ്മസേന, കച്ചവടക്കാർ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ്. പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതം പറഞ്ഞു. മേലടി ബ്ലോക് പഞ്ചായത് മെമ്പർ റംല, വാർഡ് മെമ്പർമാർ, തുടങ്ങിയവർ സംബന്ധിച്ചു. പ്രതിനിധികൾ വിവിധ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു. ബീച്ചിലെ കച്ചവടക്കാർ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണം. ഹെൽത്ത് കാർഡ് എടുക്കണം, ബീച്ച് വൃത്തിയോടെ സംരക്ഷിക്കണം, പാർക്കിംഗ്, ബാത്‌റൂം സൗകര്യങ്ങൾ ഏർപ്പെടുത്തണം, ഈ ഓണക്കാലത്ത് പത്ത് ദിവസം ബീച്ചിലെ ഗതാഗതം നിയന്ത്രിക്കുന്നതിന് പോലീസുമായി ബന്ധപ്പെട്ട് സംവിധാനമൊരുക്കും. യോഗത്തിന് വാർഡ് മെമ്പർ ജിഷ കാട്ടിൽ നന്ദി പറഞ്ഞു.