ചിങ്ങപുരം സികെജി സ്കൂളിലെ 8 -ാം ക്ലാസുകാരി നാസിയ അബ്ദുൾ കരീമിന് ചെസ്സിൽ അന്താരാഷ്ട്ര റേറ്റിംഗ്

news image
Jul 21, 2024, 5:14 pm GMT+0000 payyolionline.in

 

നന്തി ബസാർ :- ചിങ്ങപുരം സി. കെ. ജി. മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ 8 -ാം ക്ലാസുകാരിക്ക് ചെസ്സിൽ ലോക സംഘടനയായ ഫിഡെ യുടെ അംഗീകാരം. മെയ്‌ മാസത്തിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന കാർപോവ്സ് ലെഗസി ഇന്റർ നാഷണൽ ചെസ്സ് ഫെസ്റ്റിവൽ 2024 ചെസ്സ് ടൂർണമെന്റിൽ റേറ്റഡ് താരങ്ങൾക്കെതിരെ നേടിയ വിജയങ്ങളാണ് നാസിയ അബ്ദുൾ കരീമിന് ചെസ്സിലെ അന്താരാഷ്ട്ര സ്റ്റാൻഡേർഡ് റേറ്റിംഗ്‌ ലഭിച്ചത്.

നന്തി ബസാറിലെ വീരവഞ്ചേരി സ്വദേശി ഐ. ടി. മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസിയായ അബ്ദുൾ കരീമിന്റെയും നുസ്രയുടെയും മകളായ നാസിയ ചിങ്ങപുരം സി. കെ. ജി. മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ 8 ആം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. ഇതേ സ്കൂളിൽ ഈ വർഷം ചെസ്സിൽ സ്റ്റാൻഡേർഡ് റേറ്റിംഗ് നേടുന്ന 3 ആ മത്തെ വിദ്യാർഥിയാണ് നാസിയ അബ്ദുൾ കരീം. ജൂലൈ 1 നു ചെസിന്റെ ലോകസംഘടന പ്രസിദ്ധീകരിച്ച സ്റ്റാൻഡേർഡ് ചെസ്സ് റേറ്റിംഗ്‌ ലിസ്റ്റിൽ ഇതേ സ്കൂളിലെ അനന്തകൃഷ്ണൻ, മാനവ് ദീപ്ത് എന്നിവർ ഇടം പിടിച്ചിരുന്നു. ഞായറാഴ്ചകളിൽ കൊയിലാണ്ടിയിലെ ലിറ്റിൽ മാസ്റ്റേഴ്സ് ചെസ്സ് സ്കൂളിൽ നിന്നും ലഭിക്കുന്ന ചെസ്സ് പരിശീലനമാണ് നാസിയ അബ്ദുൾ കരീമിനെ അഭിമാന നേട്ടത്തിലെത്തിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe