ഭരണഘടനയുടെയും റിപ്പബ്ലിക് ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ജവഹര്‍ ബാല്‍മഞ്ച് കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി പഠനക്ലാസ് നടത്തി

news image
Jan 29, 2024, 12:32 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഭരണഘടനയുടെയും റിപ്പബ്ലിക് ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുവാനായി ജവഹര്‍ ബാല്‍മഞ്ച് കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനക്ലാസ്സും റാലിയും സംഘടിപ്പിച്ചു. ജീവിതത്തിലുടനീളം ഭരണഘടനയുടെ പ്രസക്തിയും മൂല്യവും ഉയര്‍ത്തിപ്പിടിക്കുമെന്ന് കുട്ടികള്‍ പ്രതിജ്ഞ ചെയ്തു. പരിപാടി ജവഹര്‍ ബാല്‍മഞ്ച് സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീ. ഷമീര്‍ പി കുന്ദമംഗലം ഉദ്ഘാടനം ചെയ്തു. പ്രിയദര്‍ശിനി സജീവന്‍ സ്വാഗതം പറഞ്ഞു. സജീവന്‍ പെരുവട്ടൂര്‍ അദ്ധ്യക്ഷനായിരുന്നു.

 

നിയോജകമണ്ഡലം ചെയര്‍മാന്‍ റാഷിദ് മുത്താമ്പി, രമ്യ മനോജ്, രത്‌നവല്ലി ടീച്ചര്‍, രാജേഷ് കീഴരിയൂര്‍, അരുണ്‍ മണമല്‍, വി. വി. സുധാകരന്‍, നടേരി ഭാസ്‌കരന്‍, സുനില്‍ വിയ്യൂര്‍, വി. ടി. സുരേന്ദ്രന്‍, അയാനി സജീവന്‍, വിനോദ് ഇരൂളാട്ട്, തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രശസ്ത മിമിക്രി കലാകാരന്‍ മധുലാലിന്റെ സ്റ്റേജ്‌ഷോയും പരിപാടിയുടെ ഭാഗമായി നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe