കൊയിലാണ്ടി: നഗരത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തിക്കൊണ്ടിരിക്കുന്ന കൊയിലാണ്ടി പോലീസിന്റെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കൊയിലാണ്ടി നഗരസഭയിലെ 33 ആം വാർഡിൽ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ മാതൃക റെസിഡൻസ്, ഏകത റസിഡൻസ്, എന്നീ റെസിഡൻസികളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ തുടക്കം കുറിച്ചു.
![](https://payyolionline.in/wp-content/uploads/2024/11/fcd-3-300x150.jpg)
കൊയിലാണ്ടിനഗരസഭയിലെ 33 ആം വാർഡിൽ ലഹരി വിരുദ്ധ ബോർഡുകൾ കൊയിലാണ്ടി സിഐ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്നു.
കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖർ, വാർഡ് കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, മുൻസിപ്പൽ ജെ എച്ച് ഐ ലിജോ, മുൻ കൗൺസിലർ ഷീബ സതീഷ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ, ബാബുരാജ് കരയിൽ, പ്രേമൻ ടി പി, ശശീന്ദ്രൻ പി കെ, മനാഫ് കെ, സന്തോഷ് കുമാർ പി വി, സുജിത്ത് ലാൽ കെ,മുരളീകൃഷ്ണൻ സാന്ദ്രം, സീമാ സതീശൻ, നിഷാആനന്ദ്, ഗീതാ ഭായ് പി വി, എ പി വിജയൻ, സദാനന്ദൻ പടിഞ്ഞാറേൽ, ജ്യോതി കൃഷ്ണൻ ബിജു പി കെ എന്നിവർ നേതൃത്വം നൽകി. വാർഡിലെ നിരവധി സ്ഥലങ്ങളിൽ ലഹരി വിരുദ്ധ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു.