കൊയിലാണ്ടിയിൽ എം.ജി.എം ഉദ്യോഗസ്ഥ സംസ്ഥാനസംഗമം

news image
Sep 9, 2023, 1:48 pm GMT+0000 payyolionline.in
 കൊയിലാണ്ടി: എം ജി എം.ഉദ്യോഗസ്ഥ സംസ്ഥാനസംഗമം കൊയിലാണ്ടി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ നടത്തി . എംജിഎം സംസ്ഥാന പ്രസിഡൻറ് സൽമ അൻവാരിയ്യ ഉദ്ഘാടനം നിർവഹിച്ചു. സ്പർധയും
അസഹിഷ്ണുതയും ഇല്ലാത്ത ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഉദ്യോഗസ്ഥവൃന്ദം പ്രതിജ്ഞാബദ്ധരാണ് സംഗമം വ്യക്തമാക്കി. ഫാത്തിമ ഹവ്വയും മാതാവ് ഫെബിന ടീച്ചറും മുഖ്യാതിഥികളായി .
കെ.എൻ.എം.മർക്കസുദഅ് വ അനൗപചാരിക വിദ്യാഭ്യാസം പദ്ധതികളെ പരിചയപ്പെടുത്തിക്കൊണ്ട് സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ചെയർമാൻ ശംസുദ്ദീൻ പാലക്കോട് സംസാരിച്ചു . സി ഐ ഇ ആർ പ്രവർത്തനങ്ങളെപ്പറ്റി ഡോക്ടർ ഐ പി അബ്ദുസ്സലാം പ്രഭാഷണം നടത്തി . അഫീഫ പൂനൂർ അബ്ദുൽ, കരീം സുല്ലമി എടവണ്ണ, അയ്യൂബ് എറണാകുളം, ഷമീം പാറന്നൂർ എന്നിവർ സംസാരിച്ചു . എം ജി എം ജനറൽ സെക്രട്ടറി ആയിഷ ടീച്ചർ, വൈസ് പ്രസിഡൻറ് ബുഷ്റ നജാതിയ , എൻ എം അബ്ദുൽ ജലീൽ മാസ്റ്റർ എന്നിവർ പ്രഭാഷണം നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് ഖാസിം മാസ്റ്റർ, ഐ ജി എം സ്റ്റേറ്റ് സെക്രട്ടറി ഫാത്തിമത്തുൽ ഹിബ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു .
എംജിഎം സെക്രട്ടറിയേറ്റ് അംഗം നജീബ ടീച്ചർ സ്വാഗതവും , മറിയക്കുട്ടി ടീച്ചർ വൈസ് പ്രസിഡൻറ് എംജിഎം അധ്യക്ഷം വഹിച്ചു . സംഗമത്തിന് ഫാത്തിമ ടീച്ചർ ചാലിക്കര നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe