കൊയിലാണ്ടി: കേരളകോ: ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടിതാലൂക്ക് ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടത്തി. ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉത്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സുധീർ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ സഹകരണ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സ് ആക്കുവാനുള്ള പ്രമേയം അവതരിപ്പിച്ചു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പുതിയ
ഭാരവാഹികളായി കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് ബഷീർ മറിയത്തിങ്ങലിനെയും സെക്രട്ടറിയായി
ജയകൃഷ്ണൻ കൂമുള്ളിയെയും തെരഞ്ഞെടുത്തു.
ഡി.സി.സി ട്രഷറർ ടി ഗണേഷ് ബാബു, കെ സി ഇ എഫ് ജില്ലാ പ്രസിഡണ്ട് ഇ.അജിത്കുമാർ , ജില്ലാ സെക്രട്ടറി ടി നന്ദകുമാർ , കെ സി ഇ എഫ് സ്റ്റേറ്റ് സെക്രട്ടറിസി.വി. അജയൻ , കെ സുരേഷ് ബാബു, പൂക്കോട്ട് ബാബുരാജ്, എ.പി ഷാജി മാസ്റ്റർ , സിയം സുധീഷ്എന്നിവർ പങ്കെടുത്ത ചടങ്ങിൽ താലൂക്ക് സെക്രട്ടറി ജയകൃഷ്ണൻ കെ സ്വാഗതം പറഞ്ഞു. കെ സി ഇ എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കിമ്പ് ഫാക്കൽട്ടി ആലപ്പുഴ ഇ.ഡി. സാബു സംഘടനാ കാര്യങ്ങളെ കുറിച്ച് ക്ലാസെടുത്തു. താലൂക്ക് ട്രഷറർ അനൂപ് എം നന്ദി രേഖപ്പെടുത്തി.