കാൻസർ മാറാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കിയ ബാലന് ദാരുണാന്ത്യം

news image
Jan 25, 2024, 9:10 am GMT+0000 payyolionline.in

ഹരിദ്വർ> കാൻസർ ബാധിച്ച 5 വയസുകാരന്റെ ജീവനെടുത്തത് മാതാപിതാക്കളുടെ അന്ധവിശ്വാസം. ഗംഗാനദിയിൽ മുങ്ങിയാൽ കാൻസർ മാറുമെന്ന് വിശ്വസിച്ച മാതാപിതാക്കൾ കുട്ടിയെ പലതവണ നദിയിൽ മുക്കുകയായിരുന്നു. ഇതോടെ ക്ഷീണിതനായ കുട്ടി അൽപ സമയത്തിനകം മരിച്ചു. ഹർകി പൗരിയിലാണ് സംഭവം.

കുട്ടിയുടെ അസുഖം കൂടുകയും ചികിത്സകൾ ഫലം കാണാതെവരികയും ചെയ്തപ്പോഴാണ് ദമ്പതികർ ഗംഗാപരീക്ഷണത്തിന് എത്തിയതെന്ന് പറയുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe