ഒരാള്‍ കിടപ്പുമുറിയില്‍, ഒരാള്‍ വാടക ക്വാര്‍ട്ടേഴ്സില്‍; മലപ്പുറത്ത് രണ്ട് യുവാക്കള്‍ ജീവനൊടുക്കി

news image
Sep 13, 2022, 8:10 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം ജില്ലയില്‍ രണ്ടിടങ്ങളിലായി 20കാരനും 36കാരനും തൂങ്ങിമരിച്ചു. ഇരുപതുകാരനെ വീടിനകത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എടക്കര താഴെ ഇല്ലിക്കാട് കാരക്കോട്മുക്കം ചന്ദ്രന്റെ മകന്‍ ശ്രീജിന്‍ ആണ് തന്‍റെ മുറിയില്‍ തൂങ്ങി മരിച്ചത്. വൈകീട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഉടന്‍ തന്നെ എടക്കര ഏറനാട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്റര്‍ലോക് തൊഴിലാളിയാണ്. മാതാവ് : ശ്രീദേവി. സഹോദരങ്ങള്‍: ശ്രീജിത്ത്. ശ്രീലേഖ. എടക്കര എസ്‌ഐ കെ അബൂബക്കര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഏരഞ്ഞിമങ്ങാട് പണപ്പൊയില്‍ കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

പൂക്കോട്ടൂര്‍ വെള്ളൂര്‍ ചെറുക്കാപറമ്പില്‍ സുബ്രഹ്മണ്യന്റെ മകന്‍ അനൂപ് (36) വാടക ക്വാര്‍ട്ടേഴ്സിലാണ് തൂങ്ങി മരിച്ചത്. പുല്ലാനൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭാര്യ രാത്രി പതിനൊന്നരയോടെ ഉണര്‍ന്നപ്പോഴാണ് അനൂപിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അയല്‍വാസികളും ബന്ധുക്കളുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് : പ്രമീള. ഭാര്യ : പ്രജിത. സഹോദരന്‍ : ബിനൂപ്. എസ്‌ഐ പി കെ ഖമറുസ്സമാന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe