നന്തി ബസാർ: എസ്എസ്എഫ് കൊയിലാണ്ടി ഡിവിഷൻ സാഹിത്യോത്സവ് സമാപന സെഷൻ പാലച്ചുവട്ടിൽ സംസ്ഥാന സിക്രട്ടറി കലാം മാവൂർ ഉദ്ഘാടനം ചെയ്തു. യൂനുസ്സഖാഫി കൊയിലാണ്ടി അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് ഫിർദൗസ് സഖാഫി കടവത്തൂർ അനുമോദന പ്രസംഗം നടത്തി. 536 പോയിൻറ് നേടി പയ്യോളി സെക്ടർ ജേതാക്കളായി.
474 പോയിന്റ് നേടി തിക്കോടി സെക്ടറും 347 പോയിന്റ് നേടി അരിക്കുളം സെക്ടറും യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി.
സർഗ്ഗ പ്രതിഭയായി മുഹമ്മദ് ത്വയ്യിബ് പി.സി പയ്യോളിയും കലാ പ്രതിഭയായി മുഹമ്മദ് റൈഹാൻ പയ്യോളിയും തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് ദിവസങ്ങളിലായി പാലച്ചുവട് സി.എം സെൻ്റർ കാമ്പസിൽ നടന്ന 31ാം എഡിഷൻ സാഹിത്യോത്സവിന്റെ സമാപന ചടങ്ങിൽ
സയ്യിദ് സൈൻ ബാഫഖി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ കൊളാരി ജേതാക്കളെ പ്രഖ്യാപിച്ചു. അബ്ദുൽനാസർ സഖാഫി തിക്കോടി, ഹകീം മുസ്ലിയാർ കാപ്പാട്, സുഹൈർ സഖാഫി, ഇസ്മായിൽ മുസലിയാർ മൂടാടി, കമ്മന ഉമ്മർ ഹാജി, റാഷിദ് ഖുതുബി, അൻവർ സഖാഫി, മുജീബ് സുറൈജി സംബന്ധിച്ചു.
സഹദ് സഖാഫി സ്വാഗതവും സി.പി അബ്ദുള്ള സഖാഫി നന്ദിയും പറഞ്ഞു.