മീനങ്ങാടി: സ്ഥിരമായി ലഹരിവിൽപ്പന നടത്തിയ ആളെ എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ കൂട്ടുപ്രതിയായ യുവാവ് രക്ഷപ്പെട്ടു. കണിയാമ്പറ്റ പുതൂർ ഭാഗം മോർക്കാലായിൽ വീട്ടിൽ ജോയി (61) എന്നയാളെയാണ് നാല് ലിറ്റർ വ്യാജ മദ്യവുമായി ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന കണിയാമ്പറ്റ കാര്യമ്പാടി കല്ലായി വീട്ടിൽ റഫീഖ എന്ന റഫിയുദ്ദീൻ (42) എന്നയാളെയാണ് പിടികൂടാനുള്ളത്. ശനിയാഴ്ച്ച രാവിലെ ആറുമണിയോടെയാണ് ജോയിയെ പിടികൂടുന്നത്. റഫിയുദ്ദീനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് അറിയിച്ചു.
ജോയി സ്ഥിരമായി ലഹരിവിൽപ്പന കേസുകളിൽ ഉൾപ്പെടാറുള്ളതാണെന്നും എന്നാൽ വ്യാജമദ്യവുമായി പിടിക്കപ്പെടുന്നത് ആദ്യമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് എൻഫോഴ്സ്മെന്റ് പ്രിവന്റീവ് ഓഫീസർമാരായ ചാൾസ് കുട്ടി, വി. രഘു, എം.എ. രഘു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. മിഥുൻ, എം. സുരേഷ്, വി.പി. വജീഷ് കുമാർ, കെ.ആർ. ധന്വന്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ.എസ്. ശ്രീജിന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
