മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ വാഹനാപകടം; മൂന്ന് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

news image
Nov 28, 2026, 8:27 am GMT+0000 payyolionline.in

മൈസൂരു: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ മാണ്ഡ്യയിലാണ് അപകടമുണ്ടായത്. മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോഴിക്കോട് അരക്കിണർ എടക്കണ്ടി പറമ്പ് മാത്തോട്ടം പുത്തൻപുരയിൽ കെ. ബാസിൽ മുഹമ്മദ് അലി, കോഴിക്കോട് നല്ലളം അരീക്കാട് ഉറവൻകുളം നിയാസ് നിവാസിൽ പി.പി. ലിഫൈൻ മുഹമ്മദ് നിയാസ് എന്നിവരാണ് മരിച്ചവരിൽ രണ്ടുപേർ. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും തുടർനടപടികളും കെഎംസിസി മാണ്ഡ്യ ഘടകത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe