കൊച്ചി: എറണാകുളം മട്ടാഞ്ചേരിയില്‍ വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് യുവാവിന്റെ അപകടകരമായ ഡ്രൈവിങ്. ഇടപ്പള്ളി സ്വദേശിയായ ഡാള്ട്ടന് ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. യുവാവിന്റെ വാഹനം മറ്റ് ഏഴ് വാഹനങ്ങളിലാണ് ഇടിച്ചത്.
യുവാവ് ഓടിച്ചിരുന്ന വാഹനം നാട്ടുകാര്‍ തകര്‍ത്തു. ഡാള്‍ട്ടനെ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. നാട്ടുകാര്‍ തന്നെയാണ് യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
യുവാവ് അമിത വേഗതയിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നു. ഇയാള്‍ ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നുള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്. കൊച്ചങ്ങാടി മുതല്‍ കുര്യച്ചന് നട വരെയുള്ള ദൂരത്തിനിടെയാണ് ഇയാള്‍ ഏഴോളം വാഹനങ്ങള്‍ ഇടിച്ചിട്ടത്. കുര്യച്ചന് നടയില്‍ വച്ചാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്.
