കാലടി സർവകലാശാല സസ്പെൻഷൻ: വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി

news image
Nov 17, 2026, 9:52 am GMT+0000 payyolionline.in

കൊച്ചി: കാലടി സർവകലാശാല സസ്പെൻഷൻ, വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി. നാളെ ഉച്ചയ്ക്ക് രണ്ടിന് ഹർജിയിൽ വാദം നടക്കും. ഭേദഗതി ഹർജി അംഗീകരിക്കരുതെന്ന സർവകലാശാല വാദം തള്ളി. തങ്ങൾക്കെതിരായ സസ്‌പെൻഷൻ ഉത്തരവും അന്വേഷണ റിപ്പോർട്ടും റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ഭേദഗതി ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ, രജിസ്ട്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനെത്തുടർന്ന് ജസ്റ്റിസ് ഹർജി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

അന്വേഷണ റിപ്പോർട്ടിൽ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കുന്നില്ലെന്നും, തങ്ങൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ സർവകലാശാലയുടെ പക്കലില്ലെന്നുമാണ് വിദ്യാർഥികൾ ഭേദഗതി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. സസ്‌പെൻഷൻ നടപടി കാരണം നഷ്ടപ്പെട്ട ഹാജരും ഇന്റേണൽ മാർക്കും അനുവദിച്ചു നൽകണമെന്നും, വരാനിരിക്കുന്ന പരീക്ഷകൾ എഴുതാൻ അവസരം ഒരുക്കണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe