കൊയിലാണ്ടി: കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരംതാഴ്ത്തുന്നതിലും മേലൂർ, കുറുവങ്ങാട്, നടേരി, പെരുവട്ടൂർ പോസ്റ്റ് ഓഫീസുകൾ നിർത്തലാക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് സി.പി.ഐ. കൊയിലാണ്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. സമരം സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി.കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഇ.കെ. അജിത്, അഡ്വ. സുനിൽ മോഹൻ, കെ. ചിന്നൻ നായർ, കെ. രമേശ്ചന്ദ്രൻ, രമ്യ പണ്ടാരക്കണ്ടി, എൻ.കെ. വിജയഭാരതി എന്നിവർ സംസാരിച്ചു. എസ്.പി. രമേശൻ, പി.വി. രാജൻ, കെ. സദാനന്ദൻ, ഇ.കെ. ബൈജു, കെ. ശശിധരൻ, ബാബു പഞ്ഞാട്ട്, ടി.കെ. ബാലകൃഷ്ണൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
