മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം: കൊയിലാണ്ടിയിൽ യു.ഡി.എഫ്. പ്രതിഷേധ സമരം

news image
Nov 3, 2026, 7:24 am GMT+0000 payyolionline.in

കൊയിലാണ്ടി: ജനാധിപത്യ തത്വങ്ങൾ അട്ടിമറിച്ചും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം കാട്ടിയും കേന്ദ്ര സർക്കാരിന് കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കൊയിലാണ്ടി സ്റ്റേഡിയം പരിസരത്തുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം.യു.ഡി.എഫ്. കൊയിലാണ്ടി നിയോജകമണ്ഡലം കൺവീനർ മഠത്തിൽ നാണു മാസ്റ്റർ സമരം ഉദ്ഘാടനം ചെയ്തു. അൻവർ ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. രത്നവല്ലി ടീച്ചർ, വി.പി. ഇബ്രാഹിംകുട്ടി, രാജേഷ് കിഴരിയൂർ, കെ.പി. വിനോദ് കുമാർ, വി.ടി. സുരേന്ദ്രൻ, എ. അസീസ്, നടേരി ഭാസ്കരൻ, ഫാസിൽ നടേരി, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി എന്നിവർ സംസാരിച്ചു. പ്രതിഷേധ പരിപാടികൾക്ക് മനോജ് പയറ്റുവളപ്പിൽ, തൻഹീർ കൊല്ലം, ടി. അഷ്റഫ്, കെ.എം. നജീബ്, തങ്കമണി ചൈത്രം എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe