ആയാടം ദാമോദരൻ നമ്പൂതിരിക്ക് കീഴൂർ കോമത്ത് ഭഗവതി ക്ഷേത്രത്തിൽ സ്വീകരണം

news image
Nov 2, 2026, 12:03 pm GMT+0000 payyolionline.in

പയ്യോളി : ശബരിമല മാളികപ്പുറം ക്ഷേത്രം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ആയാടം ദാമോദരൻ നമ്പൂതിരിക്ക് കീഴൂർ കോമത്ത് ഭഗവതി ക്ഷേത്രത്തിൽ സ്വീകരണം നൽകി. സ്വീകരണ ഘോഷയാത്രയ്ക്ക് മോഹൻരാജ് തിരൂർത്തി, കെ എം കുഞ്ഞിരാമൻ, കുറ്റിയിൽ ഗോപാലൻ, രാജേഷ് വൃന്ദാവനം, ദേവി വെട്ടിപ്പാണ്ടി, ഷൈജ മനോജ്, തുടങ്ങിയവർ നേതൃത്വം നൽകി. ക്ഷേത്ര സന്നിധിയിൽ ക്ഷേത്രം മേൽശാന്തി എരവട്ടൂർ രാജൻ സ്വാമി പൂർണ്ണൻ നൽകി സ്വീകരിച്ചു. സ്വീകരണ യോഗത്തിൽ ശിവദാസൻ പൊന്നിയാരി അധ്യക്ഷത വഹിച്ചു. നിധീഷ് പെരുവണ്ണാൻ, പി.ജി സുധി, കെ.കെ. നാരായണൻ, മോഹൻരാജ് തിരുമൂർത്തി, കാര്യാട്ട് ഗോപാലൻ എന്നിവർ സംസാരിച്ചു. ക്ഷേത്ര കമ്മറ്റി വക ഉപഹാരം ക്ഷേത്രം രക്ഷാധികാരി രാമകൃഷ്ണൻ കോമത്തിൽ നിന്നും ആയാടം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe