പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് യുവതിക്ക് നേരെ അതിക്രമം; യുവാവിനെതിരെ കേസ്

news image
Oct 12, 2026, 8:32 am GMT+0000 payyolionline.in

തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമമെന്ന് പരാതി. വർക്കല റെയിൽവേ സ്റ്റേഷനിൽ ഒമ്പതാം തീയതി രാത്രിയാണ് സംഭവം നടന്നത്. യുവതിയെ ട്രെയിനിൽ വെച്ച് മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ച് വാങ്ങിക്കൊണ്ട് പോയി തകർക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ വർക്കല ശിവഗിരി സ്വദേശിയായ ബോബിക്കെതിരെ വർക്കല പൊലീസ് കേസെടുത്തു. ട്രെയിനിൽ വെച്ച് യുവതിയുടെ കൈയിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങിക്കൊണ്ടുപോയെന്നും പ്ലാറ്റ്ഫോമിൽ വെച്ച് തിരികെ ഫോൺ വാങ്ങാൻ ശ്രമിച്ചപ്പോൾ യുവതിയെ മർദ്ദിച്ചന്നുമാണ് പരാതി. ഫോൺ തിരികെ വാങ്ങാൻ യുവാവിന്റെ വീട്ടിലെത്തിയ സമയത്തും യുവതിയെ ബോബി മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe