കൊച്ചിയിൽ ആഴ്ചതോറുമെത്തുന്നത് 20 കിലോ എംഡിഎംഎ; ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിലായ ലഹരികേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി എക്സൈസ്

news image
Oct 4, 2026, 10:32 am GMT+0000 payyolionline.in

കൊച്ചി: നഗരത്തെ നടുക്കിയ ലഹരിവേട്ടയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി എക്സൈസ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഫാഷൻ ഫോട്ടോഗ്രാഫർ അരുൺ കെ. നായർ പിടിയിലായ കേസിലെ മുഖ്യസൂത്രധാരൻ കോഴിക്കോട് സ്വദേശിയായ ഉബൈദ് ആണെന്ന് എക്സൈസ് കണ്ടെത്തി. ഇയാളുടെ നേതൃത്വത്തിൽ കൊച്ചിയിലേക്ക് മാത്രം ഒരു ആഴ്ചയിൽ 20 കിലോയോളം എംഡിഎംഎ (MDMA) വിൽപ്പനയ്ക്കായി എത്തിക്കുന്നുണ്ടെന്നാണ് എക്സൈസിന്റെ കണക്കുകൂട്ടൽ.

പിടിയിലായ അരുൺ കെ. നായർ ഈ വൻ ലഹരി ശൃംഖലയിലെ ചില്ലറ വിൽപ്പനക്കാരൻ (റീട്ടെയിൽ ഏജന്റ്) മാത്രമാണ്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ലഹരി ഉപയോഗിച്ചു തുടങ്ങിയ അരുൺ, പിന്നീട് ഉബൈദിന്റെ ഏജന്റായി മാറുകയായിരുന്നു. ഉബൈദ് നിയന്ത്രിക്കുന്ന നിരവധി ഏജന്റുമാരിൽ ഒരാൾ മാത്രമാണ് ഇയാൾ. ഏജന്റുമാർ ആരും തന്നെ ഉബൈദിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നതാണ് ശ്രദ്ധേയം. അത്രയേറെ രഹസ്യമായാണ് ഇയാളുടെ ഇടപാടുകൾ.

ലഹരി ഇടപാടിന്റെ പണം കൈമാറുന്ന രീതിയും സങ്കീർണ്ണമാണ്. ഏജന്റുമാർ നേരിട്ട് ഉബൈദിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാറില്ല; പകരം വിദേശ അക്കൗണ്ടുകൾ വഴിയാണ് പണം ഇയാളിലേക്ക് എത്തുന്നത്. അറസ്റ്റിലായ അരുണിന്റെ കാറിൽ നിന്ന് 15 ലക്ഷം രൂപ എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരു ഗ്രാം എംഡിഎംഎ മൂവായിരം രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe