​ഗാന്ധിജയന്തി ദിനാചരണം: പള്ളിക്കര മുറ്റം റസിഡന്റ്സ് അസോസിയേഷൻ ശുചീകരണ പ്രവർത്തനം നടത്തി

news image
Oct 2, 2026, 4:39 pm GMT+0000 payyolionline.in

തിക്കോടി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പള്ളിക്കര മുറ്റം റസിഡന്റ്സ് അസോസിയേഷൻ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. കുതിരോടിമുക്ക്-മണ്ണാണ്ടിമുക്ക് റോഡിലെ മാര്യാങ്കണ്ടി ഭാഗമാണ് അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചത്.

​ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ഹമീദ് പുതുക്കുടി നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.പി. ജിതേഷ്, സെക്രട്ടറി വി.കെ. ബാലൻ, പൊയിൽ പീതാംബരൻ, സുനിത കുളങ്ങരക്കണ്ടി, നീതുപ്രിയ മാര്യാങ്കണ്ടി എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe