കോഴിപ്പുറം: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി കോഴിപ്പുറം ചോല റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രദേശത്തെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. മുതിർന്ന പൗരന്മാരായ കൊല്ലൊരാക്കൽ കുഞ്ഞമ്മദ്, കമല രായരോത് താഴ, ലക്ഷ്മി ചെറിയാപ്പുറത്തു എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളായ ടി.കെ. നാരായണൻ, അച്ചുതൻ പുതിയൊട്ടിക്കണ്ടി, കോമളവല്ലി എന്നിവർ സംസാരിച്ചു.
വയോജന ദിനത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ച് കോഴിപ്പുറം ചോല റസിഡന്റ്സ് അസോസിയേഷൻ
Oct 1, 2026, 3:34 pm GMT+0000
payyolionline.in
