തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യരംഗത്തെ സ്വകാര്യ കുത്തകകൾക്ക് പിടിവീഴും. സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായി ആരോഗ്യവകുപ്പ്. നിയമസഭയിൽ ബിൽ കൊണ്ടുവരുന്നതിന് മുന്നോടിയായി വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റി ചേരുക. സ്വകാര്യ ആശുപത്രികളിൽ ഭീമമായ ചികിത്സാ ചിലവാണെന്ന പരാതികൾ വ്യാപകമായതിന് പിന്നാലെയാണ് സർക്കാറിൻറെ സുപ്രധാന നീക്കം. സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് കുറയ്ക്കാനുള്ള നിർദ്ദേശം നൽകണം, ചികിത്സാ നിലവാരം കൂട്ടണം, ചികിത്സ എല്ലാവർക്കും ലഭ്യമാക്കണം എന്നിവയാണ് കമ്മിറ്റിക്ക് ആരോഗ്യവകുപ്പ് മന്ത്രി നൽകിയിക്കുന്ന നിൽദ്ദേശം. റിപ്പോർട്ട് പഠിച്ച് കമ്മിറ്റിയുടെ ശുപാർശകൾ അനുസരിച്ചായിരിക്കും ബിൽ തയ്യാറാക്കുക.
സ്വകാര്യ ആശുപത്രികളിലെ കൊള്ള; ചികിത്സ ചെലവ് നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായി സർക്കാർ, ബിൽ കൊണ്ടുവരാൻ ആരോഗ്യ വകുപ്പ്
Oct 1, 2026, 7:11 am GMT+0000
payyolionline.in
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയു ..
വീണ്ടും ഇരുട്ടടി; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കൂട്ടി
