പയ്യോളി: കേരള സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് എന്നീ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ലഹരിമുക്ത പ്രചാരണ പരിപാടിയായ ‘തൂഫാൻ 2.0’-ന്റെ പയ്യോളി നഗരസഭാതല ഉദ്ഘാടനം നടന്നു. നഗരസഭാ അധ്യക്ഷ എൻ. സാഹിറ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പയ്യോളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ജയദാസൻ എം.കെ. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി, സ്ഥിരം സമിതി അധ്യക്ഷരായ സി.പി. ഫാത്തിമ, കെ.ടി. സിന്ധു, പി. കുഞ്ഞാമു, പി.എം. ഹൈറുന്നിസ, നഗരസഭാ സെക്രട്ടറി എം. വിജില, സിവിൽ പോലീസ് ഓഫീസർ ബിജീഷ് എം.വി., ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, നഗരസഭാ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
