അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: 7,300-ലേറെ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു

news image
Sep 25, 2026, 8:15 am GMT+0000 payyolionline.in

പാലക്കാട്: അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ പൊന്നക്കൽ മലനിരകളിൽ വൻ കഞ്ചാവ് വേട്ട. ചെങ്കുത്തായ മലനിരകളിൽ നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിലായി വളർത്തിയിരുന്ന 7,300-ലേറെ കഞ്ചാവ് ചെടികൾ പോലീസ് കണ്ടെത്തി നശിപ്പിച്ചു. ഏഴ് മണിക്കൂറിലധികം സാഹസികമായി സഞ്ചരിച്ചാണ് പോലീസ് സംഘം കഞ്ചാവ് കൃഷി കണ്ടെത്തിയ സ്ഥലങ്ങളിലേക്ക് എത്തിയത്.

​പൊന്നക്കൽ മലയ്ക്കും അംഗണ്യൻ ചോലയ്ക്കും ഇടയിലുള്ള 160 തടങ്ങളിലായി ഒന്നര മാസം പ്രായമുള്ള 1600-ഓളം കഞ്ചാവ് തൈകളും, പൊന്നക്കൽ മലയുടെ കിഴക്കുഭാഗത്തുള്ള 475 തടങ്ങളിൽ നിന്ന് പൂർണ വളർച്ചയെത്തിയ 5700 കഞ്ചാവ് ചെടികളുമാണ് കണ്ടെടുത്തത്. തുള്ളിനന  സംവിധാനമടക്കം സജ്ജമാക്കിയാണ് ഇവിടെ കൃഷി നടത്തിയിരുന്നത്. സംഭവത്തിൽ കഞ്ചാവ് നട്ടുവളർത്തിയവരെ കണ്ടെത്താനായി പുതൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe