തിക്കോടി: തൃക്കോട്ടൂർ എ.യു.പി സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ‘വർണ്ണക്കൂട് 2026’ ഏകദിന ശിൽപശാല തിക്കോടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് എ. വി. ഷിബു അധ്യക്ഷത വഹിച്ചു. അനീഷ് പി. സ്വാഗതം ആശംസിച്ചു. എസ്.സി.ഇ.ആർ.ടി. (SCERT) ‘മികവ് സീസൺ 5’ വിജയിയും സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ (R.P.) സജിത പി. രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് നയിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ. ഗിഷ, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ ഷജീറ, ജസ്ന കെ., ശ്രീജ എസ്. ഡി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ബിന്ദു പി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
