ലോക നാളീകേര ദിനം:തേങ്ങയുടെ നൂറു ഭാവങ്ങൾ ഒരൊറ്റ വേദിയിൽ; വന്മുകം – എളമ്പിലാട് സ്കൂളിൽ കോക്കനറ്റ് ഫുഡ് ഫെസ്റ്റ്

news image
Sep 2, 2026, 12:23 pm GMT+0000 payyolionline.in

ചിങ്ങപുരം: നാളികേരത്തിന്റെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ
‘കോക്കനറ്റ് ഫുഡ് ഫെസ്റ്റ്’ സംഘടിപ്പിച്ചു. ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായാണ് സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. നാളികേരം ഉപയോഗിച്ച് തയ്യാറാക്കിയ നൂറോളം വ്യത്യസ്ത ഭക്ഷ്യവിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. നാടൻ പലഹാരങ്ങൾ മുതൽ വ്യത്യസ്ത രുചിക്കൂട്ടുകളിലുള്ള ആധുനിക വിഭവങ്ങൾ വരെ മേളയിൽ ഇടംപിടിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് വിഭവങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജ്ന പിരിശത്തിൽ നാളീകേര ദിനാചരണം ഉദ്ഘാടനം ചെയ്തു.


പി.ടി.എ. പ്രസിഡന്റ് പി.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അനസ് അണ്യാട്ട് നാളീകേരം വെട്ടിക്കൊണ്ട് കോക്കനറ്റ് ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.മൂടാടി കൃഷി ഓഫീസർ പി. ഫൗസിയ സ്കൂൾ പറമ്പിൽ തെങ്ങിൻ തൈ നട്ടു.സ്കൂൾ ലീഡർ മിലൻ രാഗേഷ്, ഡെപ്യൂട്ടി ലീഡർ മെഹക്ക് നൗറിൻ, പി.ടി.എ. വൈസ് പ്രസിഡന്റ് മിനി പുത്തൻപുരയിൽ,വി.ടി.ഐശ്വര്യ,ടി. കാവ്യ,വി.പി സരിത,പി.സിന്ധു,എ.കെ.സൗമ്യ,കെ.നസീറ എന്നിവർ സംസാരിച്ചു.

നാളികേരത്തിന്റെ ഭക്ഷ്യ-പോഷക പ്രാധാന്യവും നാളികേരത്തെ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത ഭക്ഷണരീതികളും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും പ്രാദേശിക ഭക്ഷ്യസംസ്കാരത്തോടുള്ള താൽപര്യം വളർത്തുന്നതിനും ഫുഡ് ഫെസ്റ്റ് അവസരമായി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe