ഭർതൃമാതാവും മുത്തശ്ശിയും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചെന്ന് ആരോപണം; സംസ്കാരത്തിന് ആരും വന്നില്ല; യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി

news image
Aug 21, 2026, 4:47 am GMT+0000 payyolionline.in

കൊച്ചി: കോട്ടയത്തെ ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകും. പെരുമ്പാവൂർ സ്വദേശിയായ ആര്യയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്തെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച പെരുമ്പാവൂർ ഡിവൈഎസ്പിക്ക് കുടുംബം പരാതി നൽകും.

കോട്ടയം നാട്ടകത്തെ ഭർതൃവീട്ടിൽ ഓ​ഗസ്റ്റ് 18-നാണ് ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹ​തയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായും ഇവർ ആരോപിക്കുന്നു. ഭർത്താവിന്റെ അമ്മയും മുത്തശ്ശിയും സ്ത്രീധനത്തിന്റെ പേരിൽ ആര്യയെ ഉപദ്രവിച്ചിരുന്നതായും പറയുന്നു. ആര്യയുടെ സംസ്കാരചടങ്ങിൽ ഭർതൃവീട്ടുകാർ പങ്കെടുക്കാതിരുന്നതിലും കുടുംബത്തിന് സംശയമുണ്ട്. തുടർന്നാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe