കേരളത്തിന്റെ പേര് മാറ്റൽ: ബിൽ ലോക്‌സഭ പാസാക്കി

news image
Aug 11, 2026, 3:32 pm GMT+0000 payyolionline.in

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ചർച്ചകളില്ലാതെയാണ് ബില്ലിന് അംഗീകാരം നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ച ബില്ലിന്റെ നടപടിക്രമങ്ങൾ വെറും ആറു മിനിറ്റുകൾക്കുള്ളിലാണ് സഭ പൂർത്തിയാക്കിയത്.

​ബിൽ ചർച്ചക്കെടുത്തപ്പോൾ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങളടക്കം സഹകരിച്ചില്ലെന്ന് കേന്ദ്ര മന്ത്രിമാരായ നിത്യാനന്ദ റായും കിരൺ റിജിജുവും വിമർശിച്ചു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പോലും വിഷയം ചർച്ച ചെയ്യാൻ സഭയിൽ ഉണ്ടായിരുന്നില്ലെന്ന് അവർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe