തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ സർക്കാർ ഓണാവധി പ്രഖ്യാപിച്ചു. എൽ പി, യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20 ന് കഴിയും. ഹയർ സെക്കൻററി ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14നാണ് തുടങ്ങുക. പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21-ന് സ്കൂളുകൾ പ്രവർത്തിക്കും. അന്ന് ഓണാവധിക്കായി അടയ്ക്കുകയും ചെയ്യും. ഓണ അവധിക്ക് ശേഷം ആഗസ്റ്റ് 31 ന് വിദ്യാലയങ്ങൾ തുറക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ദിവസമില്ല, ഒൻപത് ദിവസമേ ഓണാവധി നൽകിയിട്ടുള്ളൂ.
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; ഓണപ്പരീക്ഷ, ഓണാവധി തിയ്യതി പ്രഖ്യാപിച്ചു, അവധി ഓഗസ്റ്റ് 22 മുതൽ 30 വരെ
Jul 29, 2026, 12:58 pm GMT+0000
payyolionline.in
വടകര എംഡിഎംഎ കേസ്; ശമ്പളം 13000 വരെ, അക്കൗണ്ടിൽ ലക്ഷങ്ങൾ, സ്വത്ത് കണ്ടുകെട്ടാ ..
പിഎസ്സി പരീക്ഷാ ക്രമക്കേട്: കേസ് എടുത്ത് എസ്ഐടി; പിഎസ്സി ഉദ്യോഗസ്ഥർ പ്രതിക ..
