തിക്കോടി: നേതാജി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ അനുസ്മരണവും “കുട്ടിക്കൂട്ടം” കൈയെഴുത്ത് മാസികാ പ്രകാശനവും സംഘടിപ്പിച്ചു. സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി, ബാലവേദി മെന്റർ ഷജ്മ അനീസിന് നൽകിയാണ് കൈയെഴുത്ത് മാസികയുടെ പ്രകാശനം നിർവ്വഹിച്ചത്.
ചടങ്ങിനോടനുബന്ധിച്ച് ഗ്രന്ഥാലയം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കും കൈയെഴുത്ത് മാസികയിലേക്ക് മികച്ച രചനകൾ സംഭാവന ചെയ്തവർക്കുമുള്ള സമ്മാനദാനവും നടന്നു.
കെ. രവീന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ജിഷ കാട്ടിൽ, ഷഫ്ന ഷാനവാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എം.കെ. കൃഷ്ണൻ സ്വാഗതവും ഷജ്മ അനീസ് നന്ദിയും രേഖപ്പെടുത്തി.

