കോഴിക്കോട്: പേരാമ്പ്ര കൈതക്കലിൽ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 4:15-ഓടെയാണ് അപകടം സംഭവിച്ചത്.
കൈതക്കൽ കള്ള് ഷാപ്പിനും വർക്ക്‌ഷോപ്പിനും സമീപത്തുള്ള വലിയ തണൽമരമാണ് ശക്തമായ മഴയിലും കാറ്റിലും കടപുഴകി വീണത്. ഈ സമയം പേരാമ്പ്രയിൽ നിന്ന് ഉള്ള്യേരിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വ്യക്തിയുടെ മുകളിലേക്കാണ് മരത്തിന്റെ കൊമ്പുകൾ ഒടിഞ്ഞു വീണത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.
