വീട്, പോസ്റ്റ് ഓഫിസ്, സ്വകാര്യ ആശുപത്രി; നിപ്പ രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

news image
Jun 12, 2026, 4:31 am GMT+0000 payyolionline.in

കോഴിക്കോട് : രാമനാട്ടുകര നഗരസഭയിൽ നിപ്പ രോഗബാധ സ്ഥിരീകരിച്ച 43കാരനായ യുവാവ് മേയ് 30 മുതൽ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. നിലവിൽ രോഗിയുമായി അടുത്ത ബന്ധമുള്ള എല്ലാവരും ക്വാറന്റൈനിലാണ്. നിലവിൽ മറ്റാർക്കും രോഗലക്ഷണങ്ങളില്ല. ആശങ്ക വേണ്ടെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ പറഞ്ഞു.

മേയ് 30 മുതൽ ജൂൺ 10 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗി ജൂൺ രണ്ടിന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തി. ജൂൺ 3, 4, 5, 6 തീയതികളിൽ ഫറോക്ക് കോളജ് തപാൽ ഓഫിസ്, ജൂൺ 7, 8, 9 തീയതികളിൽ രണ്ട് സ്വകാര്യ ആശുപത്രികളിൽ സന്ദർശനം നടത്തി. നിപ്പ രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ 77 പേരാണ് നിലവിൽ ഉള്ളത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരാണ്. 14 പേർ ബന്ധുക്കളും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലെ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലാണ് രോഗി

∙ മേയ് 30 : ഫാറൂഖ് കോളജ് അടിവാരത്ത് രോഗബാധിതന്റെ വീട്

∙ ജൂൺ ഒന്ന് : വീട്

∙ ജൂൺ രണ്ട് : രാവിലെ 10 മുതൽ 10.30 വരെ – വീട്ടിൽനിന്ന് സ്വകാര്യകാറിൽ ഫറോക്ക് ചുങ്കത്തെ റെഡ് ക്രസന്റ് ആശുപത്രിയിലെ കാത്തിരിപ്പ് കേന്ദ്രം.

രാവിലെ 10.40 – ലാബ്

11 മുതൽ 12.50 വരെ – ഡേ കെയർ വാർഡ്

തുടർന്ന് സ്വകാര്യ കാറിൽ വീട്ടിലേക്ക്

∙ ജൂൺ മൂന്ന്: രാവിലെ 9.15 മുതൽ 10.30 വരെ – വീട്ടിൽനിന്ന് സ്വന്തം വാഹനത്തിൽ ഫാറൂഖ് കോളജ് തപാൽ ഓഫിസിലേ‍ക്ക്

∙ ജൂൺ നാല്: രാവിലെ 9.15 മുതൽ 10.30 വരെ – വീട്ടിൽനിന്ന് സ്വന്തം വാഹനത്തിൽ ഫാറൂഖ് കോളജ് തപാൽ ഓഫിസിലേ‍ക്ക്

∙ ജൂൺ അഞ്ച്: രാവിലെ 9.15 മുതൽ 10.30 വരെ – വീട്ടിൽനിന്ന് സ്വന്തം വാഹനത്തിൽ ഫാറൂഖ് കോളജ് തപാൽ ഓഫിസിലേ‍ക്ക്

∙ ജൂൺ ആറ്: രാവിലെ 9.15 മുതൽ 10.30 വരെ – വീട്ടിൽനിന്ന് സ്വന്തം വാഹനത്തിൽ ഫാറൂഖ് കോളജ് തപാൽ ഓഫിസിലേ‍ക്ക്

∙ ജൂൺ ഏഴ്: വീട്ടിൽനിന്ന് ഓട്ടോറിക്ഷയിൽ ഫറോക്ക് ചുങ്കം റെഡ്ക്രസന്റ് ആശുപത്രിയിലേക്ക്. കാഷ്വാലിറ്റിയിൽ രാവിലെ 8.15, സ്വകാര്യമുറിയിൽ ഉച്ചയ്ക്ക് 2.30

∙ ജൂൺ എട്ട്: രാവിലെ 8.06 – റെഡ് ക്രസന്റ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്

രാവിലെ 8.46 – ആസ്റ്റർ മിംസ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ

∙ ജൂൺ ഒൻപത്: ഉച്ചയ്ക്ക് ഒരു മണി – ആസ്റ്റർമിംസ് വാർഡ്

ഉച്ചയ്ക്ക് 1.45 – യുഎസ്ജി, എംആർഐ

വൈകിട്ട് 4.30 – ഐസലേഷൻ വാർഡ്

∙ ജൂൺ പത്ത്: രാത്രി 11.30 – മെഡിക്കൽ കോളജ് ഐസൊലേഷൻ ഐസിയു

കോഴിക്കോട് ജില്ലയിൽ നിപ്പ രോഗ വിവരങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിപ്പ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി കൂടുതൽ മരുന്നുകൾ എത്തിക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകി. സമ്പർക്കപ്പട്ടികയിൽ കൂടുതലായി ഉൾപ്പെടുന്നവരെ കണ്ടെത്തും. രോഗം പടരാതിരിക്കാനും നടപടികൾ സ്വീകരിക്കും. ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം നടത്തും. രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രമേ കണ്ടൈയ്ൻമെന്റ് സോൺ ആയി പ്രഖ്യാപനം ഉണ്ടാകുകയുള്ളു എന്നും നിലവിൽ സമ്പർക്കപ്പട്ടികയിൽ ഉളള ആരും രോഗലക്ഷണം കാണിക്കുന്നില്ല എന്നുമാണ് കോഴിക്കോട് ജില്ല കലക്ടർ അറിയിച്ചത്. .കൺട്രോൾ റൂം നമ്പർ 0495 2373 901, 9072007767

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe