ഓപ്പറേഷൻ തൂഫാൻ; പെരുമ്പാവൂരിൽ ആഭ്യന്തരമന്ത്രി നേരിട്ടെത്തും; സന്ദർശം ജൂൺ 15ന്

news image
Jun 10, 2026, 8:27 am GMT+0000 payyolionline.in

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ നേരിട്ടെത്തും. ബോധവത്കരണത്തിന്റെ ഭാഗമായാണ് എത്തുന്നത്. ജൂൺ 15നായിരിക്കും സന്ദർശനം.

ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട് ഊർജിതമായി തുടരുകയാണ്. ഇന്ന് നടന്ന സ്‌പെഷ്യൽ ഡ്രൈവിൽ വിവിധ ജില്ലകളിൽ നിന്നായി അഞ്ചര കിലോ കഞ്ചാവ് പിടികൂടി. കൊച്ചിയിൽ വിദ്യാർത്ഥികൾ കഞ്ചാവ് കൈമാറുന്ന അതിഥി തൊഴിലാളിയാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവുമായി അൻവർ ഹുസൈനെയാണ് ഡാൻസഫ് പിടികൂടിയത്. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. 10 ക്ലാസ്സ് വിദ്യാർഥികളടക്കം സ്ഥിരമായി കഞ്ചാവ് വാങ്ങിയിരുന്നതായി കണ്ടെത്തൽ. കഞ്ചാവ് കേസിൽ ഹുസൈൻ നേരത്തെയും പിടിയിലായിട്ടുണ്ട്.

തിരുവനന്തപുരം തമ്പാനൂരിൽ കഞ്ചാവുമായി രണ്ടു പേരാണ് ഡാൻസഫിന്റെ പിടിയിലായത്. പുല്ലുവിള സ്വേദേശി റോബിൻ തമിഴ്‌നാട് നെട്ട സ്വേദേശി അനീഷ് എന്നിവർ ട്രെയിൻ വഴിയാണ് കഞ്ചാവ് കടത്തിയത്. ഇതിൽ റോബിൻ മോഷണ കേസുകളിലും അനീഷ് ഒഡിഷയിൽ ലഹരി കേസിലും പ്രതിയാണ്. ട്രെയിനിലാണ് ഇരുവരും കഞ്ചാവ് എത്തിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe