എളാട്ടേരി അരുൺ ലൈബ്രറി ബാലവേദിയുടെ കൈയെഴുത്ത് മാസിക ‘മഷിത്തണ്ട്’ പ്രകാശനം ചെയ്തു

news image
Jun 10, 2026, 2:44 am GMT+0000 payyolionline.in

എളാട്ടേരി: വർണക്കൂടാരം വായനക്കളരിയുടെ ഭാഗമായി എളാട്ടേരി അരുൺ ലൈബ്രറി ബാലവേദി തയ്യാറാക്കിയ ‘മഷിത്തണ്ട്’ കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തു. മാഗസിൻ കമ്മിറ്റി കൺവീനർ അശ്വിൻ എസ്.ആർ., ലൈബ്രറി പ്രസിഡന്റ് എൻ.എം. നാരായണൻ എന്നിവർ ചേർന്ന് വിജയൻ നായർ വിഹായസ്സിന് ആദ്യപ്രതി നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കിയ പ്രകാശന ചടങ്ങിൽ ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, കെ.എൻ. രാമചന്ദ്രൻ, കെ.പി. അരുൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe