പയ്യോളി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ സി.പി.ഐ.(എം) നേതൃത്വത്തിൽ നടക്കുന്ന ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായി പയ്യോളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

പ്രതിഷേധ ധർണ്ണയുടെ ഔദ്യോഗിക ഉദ്ഘാടനം സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.കെ. സജീഷ് നിർവ്വഹിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കെ. ജീവാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി എം.പി. ഷിബു, ജില്ലാ കമ്മിറ്റി അംഗം ദീപ ഡി. ഓൾഗ, വി. ഹമീദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം പി.വി. മനോജൻ പരിപാടിക്ക് സ്വാഗതം ആശംസിച്ചു.
