‘എസ്എഫ്ഐയുടെ എക്സസൈസ് ആണ് നടക്കുന്നത്; ഭരണം മാറിയപ്പോൾ പ്രതികരണശേഷി ഉണ്ടെന്ന് തെളിയിക്കുന്നു’ ; പരിഹസിച്ച് ആഭ്യന്തരമന്ത്രി

news image
May 26, 2026, 1:29 pm GMT+0000 payyolionline.in

എസ്എഫ്ഐയുടെ പ്രതിഷേധങ്ങളിൽ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭരണം മാറിയപ്പോൾ പ്രതികരണശേഷി ഉണ്ടെന്ന് തെളിയിക്കുകയാണെന്നും എസ്എഫ്ഐയുടെ എക്സസൈസ് ആണ് നടക്കുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരിഹസിച്ചു. സംയമനം പാലിക്കണമെന്ന പൊലീസിനെ നിർദേശം നൽകിയിട്ടുണ്ട്. ഒന്നിനും സമമായിട്ടില്ലെന്നും ഇനിയും സമയമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഞങ്ങൾ കയറിയിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. എസ്എഫ്‌ഐക്കാരും സിപിഐഎമ്മും കുറച്ച് ക്ഷമിക്ക്. പത്ത് വർഷം ഭരിച്ചവരല്ലേയെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഗൺമാൻമാർക്ക് എതിരായ നടപടിയിലും മന്ത്രി പ്രതികരിച്ചു. കോടതി നിർദേശപ്രകാരമാണ് എസ്ഐടി രൂപീകരിച്ചത്. എസ്ഐടിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് അഞ്ചുപേർക്കെതിരെ നടപടിയെടുത്തത്. സ്വാഭാവിക നടപടി മാത്രമാണ്, നടപടിക്ക് പിന്നിൽ രാഷ്ട്രീയമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേരള സർവകലാശാല തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പിന്നാലെ ഉണ്ടായ പൊലീസ് നടപടിയിലായിരുന്നു സംസ്ഥാന വ്യാപക എസ്എഫ്ഐ പ്രതിഷേധിച്ചത്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് മാർച്ചിൽ ഉൾപ്പെടെ സംഘർഷമുണ്ടായി. മലപ്പുറത്തും തൃശൂരും ആലപ്പുഴയിലും പ്രവർത്തകരും , പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. തിരുവനന്തപുരത്തെ സംഘർഷത്തിൽ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉൾപ്പെടെ പത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe