നന്തി ബസാർ: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കിയ നന്തി അറബിക് കോളേജ് മുക്ക് ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിനിലേഷ് ആണ് ഡ്രൈനേജിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
ബ്ലോക്ക് മെമ്പർ പി.കെ. മുഹമ്മദലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സവിത രാമൻ വീട്ടിൽ, എം.കെ. മോഹനൻ, സി.കെ. അബൂബക്കർ, ചിപ്പു അഷ്റഫ്, അനസ് ആയടത്തിൽ, ഗിരീഷ് നന്തി, പ്രകാശൻ, പി.പി. കരീം, സുബൈർ നന്തി, റഷീദ് മുത്തായം എന്നിവർ സംസാരിച്ചു. എ.വി. സുഹൈൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ രമേശൻ എം.വി നന്ദി പ്രകടിപ്പിച്ചു. ആദ്യഘട്ട നിർമ്മാണം പൂർത്തിയായതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് വലിയ രീതിയിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
