പേരാമ്പ്ര: പേരാമ്പ്രയിൽ ഇത്തവണ യുഡിഎഫ് വിജയം ഉറപ്പാണെന്നും ഇടത് വോട്ടുകൾ ഉൾപ്പെടെ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഫാത്തിമ തെഹ്ലിയ. പ്രചരണ വേളയിൽ ഉണ്ടായ വിവാദങ്ങൾ പരിഗണനയിൽ വന്നിട്ടില്ല, കക്ഷി രാഷ്ട്രീയത്തിനും മതത്തിനും അപ്പുറമുള്ള പിന്തുണ ലഭിച്ചെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
പേരാമ്പ്രയിൽ അടിത്തട്ടിൽ വരെ ഇറങ്ങി പ്രവർത്തിക്കാൻ കഴിഞ്ഞു. ഉത്തരവാദിത്തങ്ങൾ ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തിയത്. പേരാമ്പ്രയിൽ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. മണ്ഡലത്തിൽ എത്തിയപ്പോൾ ലഭിച്ച ആത്മവിശ്വാസം വളറെ വലുതാണ്. വോട്ടർമാരുടെ ആത്മവിശ്വാസമാണ് തനിക്ക് ലഭിച്ചതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് കാണാൻ സാധിക്കുമെന്നും ഫാത്തിയ തെഹ്ലിയ പറഞ്ഞു. ജനങ്ങൾ തന്നെ സ്വീകരിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം താൻ തോൽക്കാനാണ് ജനം തീരുമാനം എടുക്കുന്നതെങ്കിൽ ആ ജനവിധി അംഗീകരിക്കും എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണൻ പറഞ്ഞിരുന്നു. കോഴിക്കോട് ജില്ലയിൽ ആദ്യം തോൽക്കുന്നത് ടി പി രാമകൃഷ്ണൻ ആയിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിപിഐഎമ്മിന്റെ ഭാവിയെ കുറിച്ചോർത്ത് ഉത്കണ്ഠ വേണ്ടെന്ന് പാർട്ടി വീണ്ടും അധികാരത്തിൽ എത്തിയാൽ പാർട്ടി സംവിധാനം തകരാറിലാവുമെന്ന നിരിക്ഷണത്തോടും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു.
