ഇരിങ്ങൽ റിട്ടയേർഡ് ഇന്ത്യൻ ആർമി ക്യാപ്റ്റൻ കീളന്നൂർ വേലായുധൻ അന്തരിച്ചു.

news image
Mar 26, 2026, 2:11 pm GMT+0000 payyolionline.in

ഇരിങ്ങൽ: റിട്ടയേർഡ് ഇന്ത്യൻ ആർമി ക്യാപ്റ്റൻ കീളന്നൂർ വേലായുധൻ (82) അന്തരിച്ചു. ഇരിങ്ങൽ  സ്വദേശിയായ അദ്ദേഹം ദീർഘകാലം സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. സംസ്കാരം നാളെ അഴീക്കൽ കടവിനു സമീപമുള്ള വീട്ടുവളപ്പിൽ നടക്കും.

ആവിക്കൽ യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപിക ശ്യാമളയാണ് ഭാര്യ. മക്കൾ: ജിഷ രതീഷ് (ചെന്നൈ), ജിമേഷ് (ബഹറിൻ). മരുമക്കൾ: രതീഷ് (കോഴിക്കോട്), അഞ്ജന (മൂടാടി).

സഹോദരങ്ങൾ: നാണു (റിട്ട. ഡി.ഇ.ഒ ഓഫീസ്, വടകര), രാഘവൻ (റിട്ട. ഇന്ത്യൻ റെയിൽവേ), ശിവദാസൻ (റിട്ട. ഇന്ത്യൻ റെയിൽവേ), ഗംഗാധരൻ (റിട്ട. കേരള പോലീസ്), വിജയൻ (റിട്ട. ആർമി), രമേശൻ, സുധ (പൂനെ), പ്രേമലത (വള്ളിക്കാട്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe