തുറയൂരിൽ ഗ്രാമശ്രീ നാളീകേര കർഷക ക്ലസ്റ്റർ കർഷകർക്ക് വളം നൽകി

news image
Feb 23, 2026, 1:42 pm GMT+0000 payyolionline.in

തുറയൂർ: ഗ്രാമശ്രീ നാളീകേര കർഷക ക്ലസ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്ര നാളികേര ബോർഡിൻ്റെ സഹകരണത്തോടെ തെങ്ങ് കർഷകർക്ക് സൗജന്യ നിരക്കിൽ വളം വിതരണം ചെയ്തു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസീഫ പടന്നയിൽ കൊടക്കാട്ട് ശ്രീനിവാസന് വളം നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. കൃഷി ഓഫീസർ മാളവിക സന്നിഹിതയായി. ബൽറാം പുതുക്കുട്ടി സ്വാഗതവും ക്ലസ്റ്റർ കൺവീനർ ചന്ദ്രൻ കരിപ്പാലി അധ്യക്ഷവും വഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe