ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം

news image
Feb 13, 2026, 2:44 pm GMT+0000 payyolionline.in

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിലെ പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി. കട്ടിളപ്പാളി, ദ്വാരപാലക ശിൽപം, തൂണുകൾ എന്നിവയിൽ നിന്നുള്ള സാമ്പിളാണ് രണ്ട് ദിവസം കൊണ്ട് എസ്ഐടി സംഘം ശേഖരിച്ചത്. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസെസ്മെൻ്റ് വിഭാഗവും എസ്ഐടിക്കൊപ്പമുണ്ടായിരുന്നു. സാമ്പിൾ ശേഖരിക്കാനായി ഇളക്കിയെടുത്ത പാളികൾ തിരികെ ഘടിപ്പിച്ചു തുടങ്ങി. മുൻപ് ഒരു തവണ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചിരുന്നെങ്കിലും വിഎസ്എസ്‍സി (VSSC)യുടെ റിപ്പോർട്ടിൽ വ്യക്തയില്ലായിരുന്നു. ഇതോടെയാണ് ഹൈക്കോടതി അനുമതിയോടെ വീണ്ടും ശാസ്ത്രീയ പരിശോധന നടത്തുന്നത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ അളവിൽ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തുകയാണ് ലക്ഷ്യം. മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ സാമ്പിൾ പരിശോധന നടത്താനാണ് സാധ്യത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe