ഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി

news image
Feb 6, 2026, 7:14 am GMT+0000 payyolionline.in

തിരുവല്ലയിൽ ഗുണ്ടാസംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഗുണ്ടാ പിരിവ് നൽകാത്തതാണ് കൂട്ട ബലാത്സംഗത്തിന് കാരണമെന്നാണ് വിവരം. തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതായാണ് പരാതി. സംഭവത്തിൽ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണ് ഉള്ളത്. കേസിലെ മൂന്ന് പ്രതികൾ ഒളുവിലാണ്. ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് സംഭവം നടന്നത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe