കൊയിലാണ്ടി: അടിക്കടി ഉണ്ടാകുന്ന ദീർഘ നേരത്തെ വൈദ്യുതി നിയന്ത്രത്തിൽ വ്യാപാരികളും പൊതു ജനങ്ങളും ദുരിതത്തിലാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റ് യോഗം വിലയിരുത്തി. ഇതിന് ഉടൻ പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.

സമയബന്ധിതമായി വർക്കുകൾ പൂർത്തീകരിക്കണമെന്ന് വ്യാപാരി നേതാക്കളായ
മണിയൊത് മൂസ ഹാജി, കെ. എം. രാജീവൻ, ടി. പി. ഇസ്മായിൽ, റിയാസ്, അബൂബക്കർ, ജെ. കെ. ഹാഷിം, പ്രബീഷ് കുമാർ, ഷൌക്കത്ത് കൊയിലാണ്ടി, സുഹൈൽ കെ എ സ്, ഗോപാല കൃഷ്ണൻ, ഡോ. ശശി കീയതുംപാറ, ഷീബ ശിവാനന്ദൻ, ബാലകൃഷ്ണൻ സുധാമൃതം, ശിവൻ കീർത്തന, രാംനാഥ് ഷേണായ്, എന്നിവർ ആവശ്യപ്പെട്ടു.
