നെറ്റ്ഫ്ലിക്സ് ലുക്ക് മാറ്റുന്നു! ഇനി സിനിമകൾക്കൊപ്പം വെർട്ടിക്കൽ വീഡിയോകളും; അറിയാം പുതിയ മാറ്റങ്ങൾ…

news image
Jan 21, 2026, 12:37 pm GMT+0000 payyolionline.in

യൂട്യൂബും ടിക് ടോക്കും ഇൻസ്റ്റാഗ്രാമും അടക്കിവാഴുന്ന സോഷ്യൽ മീഡിയ ലോകത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് സ്ട്രീമിംഗ് ഭീമന്മാരായ നെറ്റ്ഫ്ലിക്സ്. മൊബൈലിൽ വീഡിയോ കാണുന്നവരുടെ മാറുന്ന ശീലങ്ങൾ കണക്കിലെടുത്ത്, കൂടുതൽ ആകർഷകമായ രീതിയിൽ തങ്ങളുടെ ആപ്പ് പുനർരൂപകൽപ്പന ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു.

2026 അവസാനത്തോടെ പുറത്തിറങ്ങുന്ന ഈ പുതിയ പതിപ്പിൽ, ഇൻസ്റ്റാഗ്രാം റീൽസിന് സമാനമായി താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്ത് കാണാവുന്ന ‘വെർട്ടിക്കൽ വീഡിയോ ഫീഡ്’ ആണ് പ്രധാന ആകർഷണം. സിനിമകളുടെയും സീരീസുകളുടെയും ചെറിയ ക്ലിപ്പുകൾ ഇങ്ങനെ കാണുന്നതിലൂടെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഉള്ളടക്കം വേഗത്തിൽ കണ്ടെത്താൻ സാധിക്കും.

വിനോദലോകത്തെ എല്ലാ മേഖലകളിലും സാന്നിധ്യമറിയിക്കാനുള്ള നെറ്റ്ഫ്ലിക്സിന്റെ നീക്കം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി മൈക്കൽ ഇർവിൻ, പീറ്റ് ഡേവിഡ്‌സൺ തുടങ്ങിയ പ്രമുഖ താരങ്ങളുമായി ചേർന്ന് വീഡിയോ പോഡ്‌കാസ്റ്റ് രംഗത്തേക്കും കമ്പനി ചുവടുവെച്ചു.

സ്പോട്ടിഫൈ, ഐഹാർട്ട് മീഡിയ തുടങ്ങിയ മുൻനിര പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ചാണ് ഈ പ്രവർത്തനം. വെറുമൊരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം എന്നതിലുപരി, ആളുകളെ കൂടുതൽ സമയം ആപ്പിൽ പിടിച്ചിരുത്തുന്ന ഒരു സോഷ്യൽ മീഡിയ അനുഭവം നൽകാനാണ് നെറ്റ്ഫ്ലിക്സ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe